Breaking News

അതിജീവനത്തിലെ ഓൺലൈൻ പാഠങ്ങളുമായി ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ "ലിവിംഗ് ഓൺലൈൻ" ക്ലാസ്


കോവിഡ് മഹാമാരി പടർന്നു പിടിക്കുന്ന ഈ കാലഘട്ടം നാമോരോരുത്തരേയും ഓൺലൈൻ യുഗത്തിലേയ്ക്ക് മാറ്റിയിരിക്കുന്നു. വിദ്യാർത്ഥികളും,നാം ഓരോരുത്തരും , എന്തിനേറെ പൊതു സമൂഹമാകമാനം ഓൺലൈനെ ആശ്രയിച്ച് കഴിയുന്നു. ഈ സംവിധാനം ഉപയോഗിക്കുമ്പോൾ ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് യുവജനക്ഷേമ ബോർഡ് ഇക്കാര്യങ്ങൾ വ്യക്തമാക്കിത്തരാൻ LIVING ONLINE എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിക്കുന്നു. പ്രശസ്ത ട്രെയിൻ സുധീപ് സെബാസ്റ്റ്യൻ ക്ലാസ് കൈകാര്യം ചെയ്യുന്നു. യുവജനങ്ങൾക്ക് ഏറെ ഗുണകരമായ ഈ ക്ലാസ് 2020 ഒക്ടോബർ 9 ന് വെള്ളി 7.30 മുതൽ നടക്കുന്നു. വാട്സാപ്പിൽ ഒരു മെസേജ് അയച്ചാൽ സൂം പാസ് വേഡ് ലിങ്ക് ലഭിക്കുന്നതാണ്. സൗജന്യ രജിസ്ട്രേഷന് ബന്ധപ്പെടുക 9744474436

No comments