Breaking News

പനത്തടി ബാങ്കിന്റെ നെൽകൃഷിയിൽ നൂറ് മേനി വിളവ്

രാജപുരം: പനത്തടി സർവ്വീസ് സഹകര ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ കൊട്ടോടി പയച്ചേരി വയലിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ നെൽ കൃഷിയിൽ നൂറ്മേനി വിളവ് . കൊയ്ത്തുത്സവം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് അഡ്വക്കറ്റ് ഷാലു മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.രഘുനാഥ് സ്വാഗതം പറഞ്ഞു. സ്ഥലം ഉടമ എം.പി രവീന്ദ്രൻ, ടി.കണ്ണൻ എന്നിവർ സംസാരിച്ചു.


പാട്ടത്തിനെടുത്ത മൂന്നര ഏക്കറിലാണ് കൃഷി. ശ്രേയസ് വിത്ത് , ഇത് കൂടാതെ ബാങ്കിൻ്റെ സ്ഥലത്തെ കരനെൽ കൃഷി കഴിഞ്ഞ ദിവസം വിളവെടുത്തിരുന്നു.

No comments