Breaking News

ഇന്ത്യയിലെ ദലിത് -സ്ത്രീ വേട്ടക്കെതിരെ എണ്ണപ്പാറയിലും തായന്നൂരിലും പ്രതിഷേധ സമരങ്ങൾ നടത്തി



ഇന്ത്യയിലെ ദലിത് -സ്ത്രീ വേട്ടക്കെതിരെ എണ്ണപ്പാറയിലും തായന്നൂരിലും പ്രതിഷേധ സമരങ്ങൾ നടത്തി. തായന്നൂരിൽ ആദിവാസി പ്രവർത്തകർ പന്തം കൊളുത്തിയാണ് പ്രതിഷേധം നടത്തിയത്.

കെ.രഘുവിൻ്റെ അദ്ധ്യക്ഷതയിൽ രമേശൻ മലയാറ്റുകര ഉത്ഘാടനം ചെയ്തു. മനു, പ്രിയേഷ്, മിഥുൻ ,വിശാഖ്, മാധവൻ തുടങ്ങിയവർ സംസാരിച്ചു. കുമാരൻ എം.കെ സ്വാഗതവും, ശ്രീജിത്.എൻ നന്ദിയും പറഞ്ഞു.

എണ്ണപ്പാറയിൽ പി.ആർ.ഡി.എസ് പ്രവർത്തകർ പ്ലക്കാർഡുകൾ കയ്യിലേന്തി നിൽപ്പ് സമരം നടത്തിയാണ് പ്രതിഷേധം നടത്തിയത്

No comments