Breaking News

കള്ളാറിൽ 20ലിറ്റർ ചാരായവുമായി ഒരാൾ അറസ്റ്റിൽ


 
കള്ളാർ പാറക്കയത്ത് കരിയാപ്പു നായ്ക് മകൻ പി.കെ ദാമോദരൻ (55 )എന്നയാളെ 20 ലീറ്റർ ചാരായവുമായി അറസ്റ്റ് ചെയ്തു. ഹോസ്ദുഗ്ഗ് റേഞ്ചിലെ പ്രിവൻറ്റീവ് ഓഫീസർ പി.ശശി, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.വി.രജ്ഞിത്, മെയ്തീൻ സാദിക്, പി.കെ. സുനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഇയാൾ വൻതോതിൽ ചാരായം മാറ്റി മലയോര പ്രദേശങ്ങളിൽ വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്

No comments