Breaking News

ഇരിക്കൂറിൽ വിവാഹത്തിൽ പങ്കെടുത്ത 28 പേർക്ക് കോവിഡ്: പ്രദേശം അടച്ചു


ഇരിക്കൂർ ഗവആശുപത്രിയിൽ വെച്ച് നടത്തിയ കോവിഡ് പരിശോധനയിൽ പേടിച്ചേരിയിൽ 28 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതോടെ പ്രദേശം അടച്ചിട്ടു. ഒരാഴ്ച മുൻപ് ഇവിടെ ഒരു വീട്ടിലെ വിവാഹത്തിൽ പങ്കെടുത്ത ബന്ധുക്കൾക്കും അയൽവാസികൾക്കുമാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. വിവാഹ വീടിനു സമീപത്തെ നാല് ബന്ധു വീടുകളിലുള്ളവർക്കാണ് ആദ്യഘട്ടത്തിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. വധുവിന്റെ വീടായിരുന്നു ഇവിടെ. വരന്റെ വീട് മലപ്പുറത്തെ അരീക്കോടിനടുത്തായിരുന്നു.

വിവാഹവുമായി ബന്ധപ്പെട്ട വീട്ടിൽ 28 പേർക്ക് കോവിഡ് ലക്ഷണം കണ്ടെത്തിയതോടെ ജില്ലാ ഭരണാധികാരിയുടെ നിർദേശപ്രകാരം പേടിച്ചേരി, ആലുംമുക്ക്, റേഷൻ ഷാപ്പ് മേഖല എന്നിവിടങ്ങളിൽ റോഡുകൾ പൂർണമായി അടച്ചിടുകയും പ്രദേശം ലോക് ഡൗൺ ആക്കുകയും ചെയ്തിരിക്കുകയാണ്. ഒരുതരത്തിലുള്ള വാഹനങ്ങളും കടന്നു പോവാൻ പറ്റാത്ത അവസ്ഥയിലാണ് റോഡ് അടച്ചിട്ടിരിക്കുന്നത്.

പൊലീസും ആരോഗ്യ വകുപ്പധികൃതരും കർശന നിർദേശങ്ങളാണ് ജനങ്ങൾക്ക് നൽകിയത്. ചേടിച്ചേരി, ആലുംമുക്ക്, ദേശമിത്രം സ്കൂൾ, എൽപി സ്ക്കൂൾ മേഖല, മൊടക്കൈപറമ്പ് എന്നിവിടങ്ങളിലെ ജനങ്ങൾ മെത്തം ആശങ്കയിലാണുള്ളത്. വളരെ ഭീതിജനകമായ സ്ഥിതിയാണ് ഈ മേഖലയിലുള്ളത്. ഇരിക്കൂർ പഞ്ചായത്ത് മൊത്തം കടുത്ത നിയന്ത്രണത്തിലാക്കാനാണ് അധികൃതരുടെ നിർദേശം.

No comments