Breaking News

സംസ്ഥാന സർക്കാറിൻ്റെ മണ്ണ് പര്യവേഷണ സംരക്ഷണവകുപ്പിൻ്റെ കീഴിൽ വെസ്റ്റ്എളേരി, കിനാനൂർ കരിന്തളം പ്രദേശങ്ങളെ ഉൾപ്പെടുത്തിയുള്ള കുറുക്കുട്ടി പൊയിൽ നീർത്തട പദ്ധതിക്ക് തുടക്കം


സംസ്ഥാന സർക്കാറിൻ്റെ മണ്ണ് പര്യവേഷണ സംരക്ഷണവകുപ്പിൻ്റെ കീഴിൽ വെസ്റ്റ്എളേരി, കിനാനൂർ കരിന്തളം പ്രദേശങ്ങൾ ഉൾപ്പെടുത്തി

ഭീമനടി,കൂരാംകുണ്ട് ചെമ്പൻകുന്ന്, ആവളകോട്, കുറുകുട്ടി പൊയിൽ ,കിനാനൂർ കരിന്തളം പഞ്ചായത്തിലെ പന്നിത്തടം, ഏ കെ ജി നഗർ, കുട്ടിക്കുന്ന് ഉൾപ്പെടുന്ന കുറുക്കുട്ടി പൊയിൽ നീർത്തട പദ്ധതി വെസ്റ്റ്എളേരി പഞ്ചായത്ത് ഹാളിൽ റവന്യു ഭവന നിർമാണ വകുപ്പ്മന്ത്രി ഇ ചന്ദ്രശേഖരൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. 408 ഹെക്ടർ സ്ഥലത്തിൻ്റെ സമഗ്ര വികസനവും പാരിസ്ഥിതിക പുനരുജ്ജീവനവും ലക്ഷ്യമാക്കിയുള്ള നവാർഡിൻ്റെ സാമ്പത്തിക സഹായ പദ്ധതിയാണ് 67.44 ലക്ഷം രൂപയുടെ വിവിധ മണ്ണ് - ജലം സംരക്ഷണ പ്രവർത്തികളാണ് നടപ്പിലാക്കുന്നത് ഉദ്ഘാടന പരിപാടിയിൽ എം രാജ ഗോപാലൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു, രാജ് മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥി ആയിരുന്നു, വെസ്റ്റ്എളേരി . പഞ്ചായത്ത് പ്രസിഡണ്ട് പ്രസീതരാജൻ സ്വാഗതം പറഞ്ഞു, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജൻ, വെസ്റ്റ്എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻസറിംഗ് കമ്മിറ്റി അംഗം ടി.കെ ചന്ദ്ര മ്മ ടീച്ചർ, പഞ്ചായത്ത് അംഗങ്ങളായ ബാബു കോഹിനൂർ, ജയശ്രികൃഷ്ണൻ എന്നിവർ സംബന്ധിച്ചു, ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ് ഓഫിസർ വി എം അശോക് കുമാർ പദ്ധതി വിശദീകരണം നടത്തി, കാഞ്ഞങ്ങാട് മണ്ണ് സംരക്ഷണ ഓഫിസർ ബാലകൃഷ്ണ ആചാര്യ നന്ദി പറഞ്ഞു

No comments