Breaking News

കോവിഡ് വ്യാപനം; കാഞ്ഞങ്ങാട് നഗരത്തിൽ നിയന്ത്രണങ്ങൾ


 
കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണവും ജാഗ്രതയും പുലർത്താൻ നഗരസഭ കോവിഡ് ജാഗ്രത സമിതി യോഗം തീരുമാനിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെയാക്കാൻ തീരുമാനിച്ചു. ഹോട്ടലുകളിലും റസ്റ്റോറ്റൻ്റുകളിലും ഒരു സമയം 5 പേരെ മാത്രം ഇരുത്തി ഭക്ഷണം നൽകാനും വൈകുന്നേരം 6 മണിക്ക് ശേഷം പാർസൽ നൽകാനും മാത്രം അനുവാദം നൽകും. എല്ലാ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും ഹാൻ്റ് വാഷും സാനിറ്റൈസറും നിർബന്ധമാക്കി. ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു

No comments