കൂട്ടംതെറ്റി കിണറ്റിൽ വീണ ആടിന് അഗ്നിരക്ഷാ സേന രക്ഷകരായി
വെള്ളരിക്കുണ്ട്: കൂട്ടം തെറ്റി കിണറ്റിൽ വീണ് ആടിന് അഗ്നിരക്ഷാസേന യുടെ സഹായത്താൽ പുനർജന്മം. ഒരു രാത്രി മുഴുവൻ കിണറിൽ തങ്ങിയ ആടിനെ ഇന്നു രാവിലെയാണ് രക്ഷപ്പെടുത്തിയത്. ചിറ്റാരിക്കാൽ അറക്കത്തട്ട് സുബിയുടെ ആടാണ് കിണറിൽ വീണത്. ആടുകളെ മേയാൻ വിട്ടതായിരുന്നു തിരിച്ച് കൊണ്ടുവരുമ്പോൾ ഒരു ആട് കുറഞ്ഞതായി കണ്ടെത്തി. സുബി പലയിടങ്ങളിലായി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകുവോളം തിരഞ്ഞ സുബി ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ തുടങ്ങിയപ്പോഴാണ് അയൽക്കാരൻ ജോയിയുടെ പറമ്പിലെ കിണറ്റിൽ നിന്നും കരച്ചിൽ കേട്ടത്. 35 അടി താഴ്ചയുള്ള കിണറിൽ ആണ് വീണത്. ഉടൻ തന്നെ കാഞ്ഞങ്ങാട് അഗ്നി രക്ഷ സേനയെ വിവരമറിയിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വേണുഗോപാൽ, ഫയർമാൻ വി. ദിലീപ്, മുഹമ്മദ് അജ്മൽ ഷാ, ഡ്രൈവർ ലതീഷ്, ഹോം ഗാർഡ് സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്
No comments