Breaking News

കൂൺ കറിയിൽ നിന്നും ഭക്ഷ്യവിഷബാധ; 6 പേർ ആശുപത്രിയിൽ




തിരുവനന്തപുരം; വിഷക്കൂൺ കഴിച്ച് അവശനിലയിൽ ആറു പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ നഗരൂർ സ്വദേശികളായ ശബരി (15), അമൃത (20), കിരൺ (20), ഷിബു (44), ഷാജിദ (43), ഗോപി (80) എന്നിവർക്കാണു ശാരീരിക അസ്വസ്ഥയുണ്ടായത്.


ഉച്ചഭക്ഷണത്തോടൊപ്പം കഴിച്ച കൂൺ കറിയിൽനിന്നാണ് ഇവർക്ക് വിഷബാധയേറ്റത്. വൈകിട്ടോടെ വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായതിനെ തുടർന്ന് ഇവരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

No comments