ആഗോള കൈകഴുകല്‍ ദിനം; വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ രചനാമത്സരം
കാഞ്ഞങ്ങാട്: ആഗോള കൈകഴുകല്‍ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ "കൈകഴുകലിന്റെ പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലയിലെ ഹയർ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ രചനാമത്സരം സംഘടിപ്പിക്കുന്നു. ഉപന്യാസം 200 വാക്കുകളില്‍ കുറയാനോ 300 വാക്കുകളില്‍ കൂടുവാനോ പാടുള്ളതല്ല. ഉപന്യാസത്തിന്റെ പിഡിഎഫ് ഫോര്‍മാറ്റ് demoksgd@gmail.com എന്ന വിലാസത്തിലോ ശരി പകര്‍പ്പ് ജില്ല എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ്, ബല്ല പിഒ, ചെമ്മട്ടംവയല്‍, പിന്-671531 എന്ന വിലാസത്തിലേക്കോ വിദ്യാര്‍ഥിയുടെ പേര്, ഫോണ്‍ നമ്പര്‍, സ്കൂളിന്റെ പേര് സഹിതം 31നകം അയക്കണം. ഫോണ്‍:9946533501

No comments