കൃഷിയിൽ മികവിന്റെ അംഗീകാരവുമായി കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂൾ
കാർഷിക വികസന കർഷകക്ഷേമ വകുപ്പ് പച്ചക്കറി കൃഷി വികസന പദ്ധതിയിൽ കഴിഞ്ഞ വർഷത്തിൽ കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കുൾ ജില്ലയിൽ ഒന്നാം സ്ഥാനം നേടി. മികച്ച വിദ്യാഭ്യാസ സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന തല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
അധ്യാപക വിഭാഗത്തിൽ സ്കൂളിലെ വീ.കെ ഭാസ്കരൻ ജില്ലയിൽ രണ്ടാം സ്ഥാനം നേടി.
സ്കൂളിലെ സ്കൗട്ട് ഗൈഡ്, ഹരിത സേന പരിസ്ഥിതി ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. സ്കൂളിൽ ഗ്രോ ബാഗ് കൃഷിയും കർഷകനായ കയ്യാല വളപ്പിൽ കുഞ്ഞമ്പു നൽകിയ സ്ഥലത്തുമായാണ് പച്ചക്കറി കൃഷി നടത്തിയത്. കഴിഞ്ഞ വർഷം അറുപതിനായിരം രൂപയുടെ 20 ക്വിന്റൽ വെള്ളരിയും മത്തൻ, കയ്പ, ചേന, മരച്ചീനി, മധുരക്കിഴങ്ങ് എന്നിവയും കൃഷി ചെയ്തിരുന്നു. ലോക് ഡൗൺ കാലത്ത് കൊടുംവേനലിൽ സമീപ വാസികളായ സ്കൂൾ ഓഫീസ് ജീവനക്കാരൻ അനിൽ, അധ്യാപകരായ പി പ്രമോദിനി, കെ സന്തോഷ്. എന്നിവരാണ് വെള്ളം നനച്ച് സംരക്ഷിച്ചത്. കോടോം ബേളൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറി നൽകിയിരുന്നു.സ്കൂൾ ' ഉച്ചഭക്ഷണത്തിനും ഉപയോഗിച്ചിരുന്നു. 'കൂടാതെ നെൽ കൃഷിയിലും നല്ല വിളവ് ലഭിച്ചു. 40 പറ നാടൻ നെല്ലും 20 പറ ഗന്ധകശാല ബിരിയാണി നെല്ലും ലഭിച്ചിരുന്നു.
നെല്ല് നടാനും കൊയ്യാനും രക്ഷിതാക്കളുടെ സഹായം ലഭിച്ചിരുന്നു കുട്ടികൾക്ക് പുത്തരി സദ്യയും പുത്തരി പായസവും നൽകിയിരുന്നു. മുൻ ഹെഡ് മാസ്റ്റർ കെ ജയചന്ദ്രൻ , നിലവിലെ ഹെഡ് മിസ്ട്രസ് ഷേർളി ജോർജ് , ടി വി ജയചന്ദ്രൻ , സി മധു , എന്നിവർ പ്രസിഡന്റായുള്ള പി.ടി.എ.എസ് എം സി കമ്മറ്റികൾ , സ്കൗട്ട് ഗൈഡ് ഗ്രൂപ്പ് കമ്മറ്റി പ്രസിഡന്റുമാരായ എം മോഹനൻ ,സി. ജയശ്രീ എന്നിവരുടെ പിന്തുണ ലഭിച്ചിരുന്നു. പഞ്ചായത്ത് അംഗങ്ങളായ മുസ്തഫ തായന്നൂർ, എം അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭിച്ചിരുന്നു. കോടോം ബേളൂർ കൃഷിഭവന്റെ സഹായവും ലഭിച്ചിരുന്നു.
പരിസ്ഥിതി ഹരിത സേനയുടെ ചാർജുള്ള റീന വിവി, ഓഫീസ് ജീവനക്കാരൻ രവി കെ , സ്കൗട്ട് ഗൈഡ് അധ്യാപകരായ വി.കെ ഭാസ്കരൻ ,പി സരോജിനി, പി പ്രമോദിനി എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകിയത്.
സംസ്ഥാന തല അവതരണത്തിൽ ഹെഡ്മിസ്ട്രസ് ഷേർളി ജോർജ് , അധ്യാപകരായ കെ വി പത്മനാഭൻ ,വി കെ ഭാസ്കരൻ ,എസ് എം സി വൈസ് പ്രസിഡന്റ് എം മോഹനൻ ,ഓഫീസ് ജീവനക്കാരായ കെ രവി , മധുസൂദനൻ എന്നിവർ പങ്കെടുത്തു.

No comments