Breaking News

കേന്ദ്ര ഗവൺമെൻറ് നടപ്പിലാക്കി വരുന്ന തൊഴിലാളി വിരുദ്ധ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ജനതാദൾ (എസ്) പോസ്റ്റോഫീസുകൾക്ക് മുന്നിൽ സമരം സംഘടിപ്പിച്ചു


രാജ്യത്ത് കേന്ദ്ര ഗവൺമെൻറ് നടപ്പിലാക്കി വരുന്ന തൊഴിലാളി വിരുദ്ധ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ദേശ വ്യാപകമായി കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനതാദൾ എസ് ദേശവ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ നിയോജക മണ്ഡലങ്ങളിൽ നടത്തുന്ന സമരത്തിൻ്റെ ഭാഗമായി നീലേശ്വരം - കാഞ്ഞങ്ങാട്, പള്ളിക്കര എന്നീ പോസ്റ്റാഫീസുകളുടെ മുന്നിൽ സമരം സംഘടിപ്പിച്ചു.
നീലേശ്വരം പോസ്റ്റാഫീസിന് മുമ്പിൽ നടന്ന സമരം സി തമ്പാൻ ഉദ്ഘാടനം ചെയ്തു, രാജീവൻ പുതുക്കളം അദ്ധ്യക്ഷനായി, പി പി ബാലകൃഷ്ണൻ, ഷംന രവി, ഇ വേണുഗോപാലൻ നായർ എന്നിവർ പ്രസംഗിച്ചു.
കാഞ്ഞങ്ങാട് പോസ്റ്റാഫീസിന് മുമ്പിൽ പി പി രാജു ഉദ്ഘാടനം ചെയ്തു. വി വെങ്കിടേഷ് അദ്ധ്യക്ഷനായി.എം ഷാജി, ജയൻ കെ എന്നിവർ സംസാരിച്ചു. സന്തോഷ് മാവുങ്കാൽ സ്വാഗതം പറഞ്ഞു. പള്ളിക്കര പോസ്റ്റാഫീസിന് മുമ്പിൽ സുരേഷ് പുതിയേടത്ത് ഉദ്ഘാടനം ചെയ്തു.രവികുമാർ പളളിക്കര അദ്ധ്യക്ഷനായി, സിദ്ദീഖ് പാക്കം,ജയൻ എന്നിവർ പ്രസംഗിച്ചു

No comments