കാർഷികോൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ വേറിട്ട പദ്ധതികളുമായി കാസർകോട് ജില്ല
ഇടനിലക്കാരില്ലാതെ ഉപഭോക്താവിനും ഉൽപാദകനും നേരിട്ട് ബന്ധപ്പെട്ട് ഗുണമേനയുള്ള കാർഷിക വിളകൾ വിൽപന നടത്തുന്നതിന് വികസിപ്പിച്ച മൊബൈൽ ആപ് സുഭിക്ഷ കെ എസ് ഡി ആപ് ഏഴായിരത്തിലേറെ പേർ ഡൗൺലോഡ് ചെയ്തു.. ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു ചെയർമാനായ സുഭിക്ഷ കേരളം കോർ കമ്മിറ്റി യോഗത്തിൽ കർഷകർക്ക് വിപണി ഒരുക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി. താത്പര്യമുള്ള പാൽ സൊസൈറ്റികൾക്ക് നാമമാത്ര കർഷകരിൽ നിന്ന് പച്ചക്കറി ശേഖരിച്ച് വിൽപന നടത്തുന്നതിനുള്ള പദ്ധതി നാല് സൊസൈറ്റികൾ വിജയകരമായി നടപ്പാക്കി. ഗുണമേന്മയുള്ള പച്ചക്കറികൾ ഗുണഭോക്താക്കൾക്ക് ന്യായവിലയ്ക്ക് കിട്ടുന്നതിനും കർഷകർക്ക് വിപണി ഉറപ്പു വരുത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു സുഭിക്ഷ ആപ്പ് യാഥാർത്ഥ്യ മാക്കിയത് ജി പി എസ് സംവിധാനം ഉപയോഗിച്ച് ആവശ്യക്കാർക്ക് കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറിയും കാർഷിക വിളകളും വാങ്ങാൻ സാധിക്കുന്ന സംവിധാനം. സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ജില്ലയിലെ ബ്ലോക്കുകളിൽ കാർഷികോല്പാദക കമ്പനികൾ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി. ആദ്യഘട്ടത്തിൽ പരപ്പ നീലേശ്വരം കാഞ്ഞങ്ങാട് എന്നി വിടങ്ങളിലാണ് ഫാർമേഴ്സ് പ്രൊഡ്യുസേഴ്സ് കമ്പനി രൂപീകരിക്കുന്നത്. സാധാരണക്കാരന്റെ ജീവസന്ധാരണത്തിനുള്ള എല്ലാ മാർഗങ്ങളും കാർഷിക മേഖലയുടെ കണ്ടെത്താൻ ഉതകുന്ന വിശാലമായ കാഴ്ചപ്പാടാണ് കൃഷി, മൃഗസംരക്ഷണം, മത്സ്യം, ക്ഷീര വികസനം എന്നീ മേഖലകളെ ഏകോപിപ്പിച്ച് സുഭിക്ഷ കേരളം പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നത്. ജില്ലാ ഭരണ സംവിധാനം ഒരു കുടക്കീഴിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സി പിസി ആർ ഐ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ.സി.തമ്പാൻ പദ്ധതിയുടെ ഡോക്യുമെൻ്റേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ എ.പി.സുബ്രഹ്മണ്യനാണ് പദ്ധതിയുടെ കൺവീനർ: സൂം ആപ് വഴി നടത്തിയ വീഡിയോ കോൺഫറൻസ് യോഗത്തിൽ ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു. അധ്യക്ഷത വഹിച്ചു. 'കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി.രാജ് മോഹൻ കർഷകക്ഷേമ കാർഷിക വികസന വകുപ്പ് പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ. സാവിത്രി ടെക്നിക്കൽ അസിസ്റ്റൻറ് ജ്യോതികുമാരി, അസിസ്റ്റൻറ് ഡയറക്ടർ സന്തോഷ് കുമാർ ഫിഷറീസ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പി വി സതീശൻ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ മഹേഷ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പിഎ യു പ്രൊ ജക്ട് ഡയറക്ടർ കെ.പ്രദീപൻ തദ്ദേശഭരണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ജെയ്സൺ നബാർഡ് എജി എം ജ്യോതിസ് ജഗന്നാഥ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
1285.86 ഹെക്ടർ തരിശ് നിലമാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ കൃഷി വകുപ്പ് കണ്ടെത്തി അപ്ലോഡ് ചെയ്തത്. ഇതിൽ 1070.5 ഹെക്ടറിൽ കൃഷി നടത്തി 499.33 ഹെക്ടറിൽ നെൽകൃഷിയും 72 ഹെക്ടറിൽ പച്ചക്കറി കൃഷിയുമാണ് നടത്തിയത്. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുമ്പളയിൽ ആ മ്പിലഡുക്കയിൽ കാസർകോട് കുള്ളൻ പശുക്കളുടെ സംരക്ഷണത്തിനുള്ള പദ്ധതി നടപ്പിലാക്കുന്നതിനും വിശദ്ദമായ രൂപരേഖയായി . നാഷണൽ കൗ സർക്യൂട്ടിൽ ഉൾപ്പെടുത്തി പദ്ധതി യാഥാർത്യമാക്കും. ശുദ്ധജല മത്സ്യകൃഷിയിൽ കുതിച്ചുചാട്ട ത്തിനൊരുങ്ങുകയാണ് ജില്ല. പച്ചക്കറി പഴം വിപണനത്തിന് മൊത്ത വിപണന മാർക്കറ്റ് ഒരുക്കുന്നതിനുള്ള പ്രൊജക്ട് തയ്യാറാക്കി വരുന്നു. സ്ഥലം ലഭ്യമാക്കി ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് ഈഹോൾസെയിൽ മാർക്കറ്റ് യാഥാർത്ഥ്മാക്കുന്നതിനുള്ള പദ്ധതിയും യാഥാർത്യമായാൽ ജില്ലയിലെ കർഷകർക്ക് കാർഷികോല്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ നിലവിലുള്ള പ്രതിസന്ധികൾ ഇല്ലാതാകും.

No comments