നീലേശ്വരം പാലായി സ്വദേശിയായ യുവാവ് ചെറുവത്തൂരിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ
മുണ്ടക്കണ്ടത്ത് തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടത്.ചെറുവത്തൂർ ബസ്റ്റാന്റിന് സമീപത്തെ നീലഗിരിഹാർഡ് വേഴ്സിലെ ജീവനക്കാരനായിരുന്നു.ഇന്ന് രാവിലെ പതിവുപോലെ ജോലിക്കാണെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. ജോലിക്കെത്താത്തതിനെ തുടർന്ന് കടയിലെ ജീവനക്കാർ മൊബൈലിൽ ബന്ധപ്പെട്ടെങ്കിലും പ്രവീണിനെ ലഭിച്ചില്ല.ഇതിനിടയിലാണ് മുണ്ടക്കണ്ടത്ത് യുവാവ്തീവണ്ടിതട്ടി മരിച്ചതായി വിവരം ലഭിച്ചത്.തുടർന്ന് സഹപ്രവർത്തകർ ചെന്നുനോക്കിയപ്പോഴാണ് മരണപ്പെട്ടത്
പ്രവീണാണെന്ന് തിരിച്ചറിഞ്ഞത്. ചന്തേര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾപൂർത്തിയാക്കിയശേഷം മൃതദേഹംപോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർമെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാധവിയാണ് അമ്മ.സഹോദരങ്ങൾ: സുനിത, പ്രീത, പ്രമിത്.
No comments