Breaking News

മാസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് മുതല്‍ ഉണരും


കൊവിഡിനെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഇന്ന് മുതല്‍ ജീവന്‍വെച്ച് തുടങ്ങും. ബീച്ചുകള്‍ ഒഴികെ ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളുമാണ് ഇന്ന് മുതല്‍ തുറക്കുക. ശക്തമായ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും പ്രവര്‍ത്തനം. ബിച്ചുകളുടെ പ്രവര്‍ത്തനം അടുത്ത മാസം ഒന്ന് മുതല്‍ ആരംഭിക്കും.


കഴിഞ്ഞ ആറ് മാസമായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇവ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കും ഒരാഴ്ച്ച വരെയുള്ള ഹ്രസ്വസന്ദര്‍ശനത്തിന് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. സംസ്ഥാനത്തിന് പുറത്ത് നിന്നുമെത്തുന്ന സഞ്ചാരികള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഏഴ് ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കില്‍, ടൂറിസ്റ്റുകള്‍ സ്വന്തം ചെലവില്‍ കൊവിഡ് പരിശോധന നടത്തണം.







No comments