Breaking News

കിസാൻ സഭ വെസ്റ്റ്എളേരിയിൽ കരനെൽ കൊയ്ത്തുത്സവം നടത്തി


വെള്ളരിക്കുണ്ട്: കേരള സർക്കാറിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ കിസാൻ സഭ വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്തത്തിൽ നടത്തിയ കരനെല്ല് കൊയ്ത്ത് ഉദ് സവം സംഘടിപ്പിച്ചു. കൊയ്ത്ത് ഉദ്സവം സി പി ഐ ജില്ലാ എക്സികുട്ടിവ് അംഗം കെ.എസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.സി പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി സി പി ബാബു,മണ്സ ലം സെ(കടറി എം കുമാരൻ, പരപ്പ ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയരക്ടർ ടീമതി ഡിഎൽസുമ, വെസ്റ്റ്എളേരി കൃഷി ഓഫിസർ ടി.വി രാജിവൻ, ലോക്കൽ സെക്രട്ടറി സി പി സുരേശൻ, കൃഷി അസിസ്റ്റൻ്റ് അനുരാജ്, വാർഡ് സമിതി അംഗം കെ.പി രാഘവൻ, എ ഡി സി അംഗം പി കെ മോഹനൻ എന്നിവർ സംസാരിച്ചു, കെ പി സഹദേവൻ അദ്ധ്യക്ഷത വഹിച്ചു, കിസാൻ സഭ മണ്ഡലം സെക്രട്ടറി എം.വി കുഞ്ഞമ്പു സ്വാഗതവും, പഞ്ചായത്ത് കിസാൻ സഭ സെക്രട്ടറി കെ.രാജൻ നന്ദിയും പറഞ്ഞു ' 60 സെൻ്റ് സ്ഥലത്താണ് കരനെല്ല് കൃഷി ചെയതത്കര നെല്ല് കൃഷിയോടൊപ്പം അഞ്ഞൂറോളം ഏത്തവാഴകളും, ഒരു എക്കറോളം മധുര കിഴങ്ങും, അറുനൂറ് മൂട കപ്പയും, അര എക്കറ ചേമ്പുകൃഷിയുമാണ് കിസാൻ സഭ നേതൃത്തത്തിൽ കൃഷി ചെയ്തിരിക്കുന്നത്

No comments