Breaking News

ഭവന-വാഹന വായ്പകള്‍ക്ക് ഇളവ് അനുവദിച്ച് എസ്ബിഐ; പ്രോസസിംഗ് ഫീസും ഒഴിവാക്കി



 വായ്പകള്‍ക്ക് ഇളവ് അനുവദിച്ച് എസ്ബിഐ. ഭവന വായ്പകള്‍ക്കും കാര്‍ വായ്പകള്‍ക്കും കുറഞ്ഞ പലിശ നിരക്കിനൊപ്പം പ്രോസസിംഗ് ഫീസും ഒഴിവാക്കിയിട്ടുണ്ട്.വാഹന വായ്പകള്‍ക്കുള്ള പുതിയ പലിശ നിരക്ക് 7.5 ശതമാനത്തില്‍ നിന്നുമാണ് തുടങ്ങുന്നത്. തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് 100 ശതമാനം ഓണ്‍റോഡ് തുകയും വായ്പയായി നല്‍കുവാനാണ് തീരുമാനം.

ഭവന വായ്പയുടെ കാര്യത്തില്‍ അംഗീകരിക്കപ്പെട്ട ഹൗസിംഗ് പ്രാജക്ടുകളില്‍ നിന്ന് വീട്/ ഫ്‌ളാറ്റ് വാങ്ങുന്നവര്‍ക്ക് പ്രോസസിംഗ് ഫീസ് പൂര്‍ണമായും ഒഴിവാക്കും. ഇതിന് പുറമേ വായ്പ എടുക്കുന്ന ആളുകളുടെ ക്രെഡിറ്റ് സ്‌കോറും തുകയും വിലയിരുത്തി നിലവിലെ പലിശ നിരക്കില്‍ നിന്ന് 10 ബേസിക് പോയിന്റ് വരെ കുറവ് നല്‍കും. എസ്ബിഐയുടെ യോനാ അപ്ലിക്കേഷന്‍ വഴി വായ്പനകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക് നേരത്തെ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. 5 ബേസിക് പോയിന്റെ ആനുകൂല്യമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വര്‍ണപണയ വായ്പക്കും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. 36 മാസ കാലയളവ് വരെ തിരിച്ചടവ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പലിശ നിരക്ക് 7.5 ശതമാനത്തിലേക്ക് താഴ്ത്തുകയും ചെയ്തു. വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് 9.6 ശതമാനമാണ്.

No comments