Breaking News

കോടോത്തെ കുട്ടിപ്പോലീസുകാർ കൊയ്ത്തുത്സവം നടത്തി


ഒടയംചാൽ: ഡോ:അംബേദ്ക്കർ ഗവ: ഹയർ സെക്കൻണ്ടറി സ്കൂളിലെ SPC യുണിറ്റിന്റെ നേതൃത്വത്തിൽ പണാംകോട്, പുണൂര് വയലിൽ കൊയത്തു ഉത്സവം നടത്തി. ഞാറ് നടിൽ ഉത്സവം നടത്തി കൃത്യം 90 ദിവസം കഴിഞ്ഞാണ് കൊയ്ത്തു ഉത്സവം നടത്തിയത്. കാർഷിക സംസ്ക്കാരം അന്യംനിന്നു പോകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പുതിയ തലമുറയ്ക്ക് കൃഷി രീതി പഠിപ്പിക്കാൻ വേണ്ടി പഴയ തലമുറയിൽപ്പെട്ട കർഷകൻ സി.നാരായണൻ, കൊയ്ത്ത്, കറ്റ മെതിക്കൽ, തൂളി തൂറ്റൽ , മുറം, പറ, പത്തായം എന്നീ വയൊക്കെ വിശദമായി കുട്ടികൾക്ക് അറിവ് പകർന്നു നൽകി.

SPC യുടെ തന്നെ പദ്ധതികളായ എന്റെ മരം, അടുക്കളത്തോട്ടം, ചങ്ങാതിയുടെ വീട്ടിൽ, എന്നീ പരിപാടികൾ മാതൃകാ പരമായി ഏറ്റെടുത്ത് വിജയകരമാക്കിയിട്ടുണ്ട്.

ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട്. എം. ഗണേശൻ ,കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് വികസന കാര്യസ്റ്റാൻണ്ടിൽ കമ്മിറ്റി ചെയർമാൻ എ സി. മാത്യു, മാധവൻ നായർ വായച്ച ടുക്കം, രക്ഷിതാക്കളായ ഷിജിത്ത് ആലട്ക്കം , മിനി പുരുഷോത്തമൻ, അനീഷ്, സി, ചടങ്ങിന് നേതൃത്വം വഹിച്ചത് സ്കൂളിലെ എസ്.പി.സി ചാർജുള്ള അദ്ധ്യാപകൻ കെ.ജനാർദ്ദനൻ പണാം കോട്

No comments