Breaking News

കൊന്നക്കാട് പാമത്തട്ടിൽ ക്വാറിക്കെതിരെ സമരപന്തലുയരുന്നു



കൊന്നക്കാട്: കോട്ടഞ്ചേരി വനത്തോടു് ചേർന്നുള്ള പ്രദേശമായ പാമത്തട്ടിൽ കരിങ്കൽ ക്വാറി തുടങ്ങാനുള്ള നീക്കം ശക്തമായതോടെ അതിനെ ഏതു വിധത്തിലും തടയാൻ പാമത്തട്ടിലെ യുവാക്കൾ രംഗത്ത്‌. ക്വാറിക്കെതിരെ സമരമാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പ് എന്ന നിലയിൽ സമരപന്തലൊരുക്കാൻ ചെറുപ്പക്കാർ രംഗത്ത് വന്നു കഴിഞ്ഞു. തെറ്റായ വിവരങ്ങൾ നൽകി നേടിയെടുത്ത പാരിസ്ഥിതികാനുമതി റദ്ദു ചെയ്യാനുള്ള നിയമ പോരാട്ടങ്ങൾക്കും, അധികൃതരെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾക്കുമൊപ്പം സമരപരിപാടികൾക്കും തുടക്കം കുറിക്കാനാണ് പാമത്തട്ട് സംരക്ഷണ സമിതി രംഗത്തുള്ളത് .സമരത്തിന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമുള്ള പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ പിന്തുണ ഉറപ്പായിട്ടുണ്ടു്.സമരപ്പന്തൽ നിർമ്മാണത്തിന് ജയിസൺ മഠത്തിൽ,കെ കെ അനീഷ്, അരുൺ മറ്റമുണ്ട തുടങ്ങിയവർ നേതൃത്വം നൽകി.

No comments