Breaking News

വെസ്റ്റ്എളേരി ലഘുലേഖ പ്രകാശനം ശുദ്ധ തട്ടിപ്പ് : യു.ഡി.എഫ്


കുന്നുംകൈ: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി  പുറത്തിറക്കിയ ലഘുലേഖ അസംബന്ധവും ശുദ്ധ തട്ടിപ്പുമാണന്നു വെസ്റ്റ് എളേരി പഞ്ചായത്ത് യുഡി എഫ് കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ ജില്ലാ പഞ്ചായത്ത് മുഖേന വെസ്റ്റ് എളേരി പഞ്ചായത്തില്‍ വിവിധ വകുപ്പുകളിലായി 5.50കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇത് സ്വന്തം അക്കൌണ്ടില്‍ വരവ് വെച്ച് ജനങ്ങളുടെ മുമ്പില്‍ ഭരണ സമിതി സ്വയം അപഹാസ്യമായിരിക്കുകയാണന്നു കമ്മിറ്റി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയും സ്വന്തം പദ്ധതിയായി ചിത്രീകരിച്ചുള്ള പ്രചാരണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ്. ഭീമനടി ബസ് സ്റ്റാന്‍ഡ് നവീകരണത്തിലെ അഴിമതിയും ഇതുവരെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത ഹൈടെക് ശ്മശാനവും കുന്നുംകൈ ടൌണില്‍ മൂന്നു വര്‍ഷം മുമ്പ് തകര്‍ന്നു വീണ മിനിമാസ്റ്റ് ലൈറ്റും പുനസ്ഥാപിക്കാത്തതും ഭരണത്തിന്റെ പിടിപ്പു കേടാണെന്നും യു ഡി എഫ് ആരോപിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസന മുരടിപ്പ് ജനങ്ങളുടെ മുമ്പില്‍ തുറന്നുകാട്ടുമെന്നും ഇവര്‍ പറഞ്ഞു. 
യു ഡി എഫ് ചെയര്‍മാന്‍ എം അബൂബക്കര്‍ അധ്യക്ഷനായി. എ സി ജോസ്, ജാതിയില്‍ അസിനാര്‍, യു ഡി എഫ് കണ്‍വീനര്‍ ജോയി കിഴക്കരക്കാട്ട്, പി.സി ഇസ്മയില്‍, എ ദുല്‍കിഫിലി എന്നിവർ സംബന്ധിച്ചു.


No comments