നല്ലോംപുഴ പാലത്തിൻ്റെ ദുരവസ്ഥ; യൂത്ത് കോൺഗ്രസ് പ്രതീകാത്മക പാലം നിർമ്മിച്ച് പ്രതിഷേധിച്ചു
ചെറുപുഴ: നല്ലോംപുഴ റോഡ് മലയോര ഹൈവേയുടെ നിലവാരത്തിൽ പുനർ നിർമ്മിക്കുക, മലയോര ജനതയെ ദുരത്തിലാക്കി മാസങ്ങളായി പൊളിച്ചിട്ടിരിക്കുന്ന നല്ലോംപുഴ പാലത്തിൻ്റെ പണി ഉടൻ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് യൂത്ത് കോൺഗ്രസ് ഈസ്റ്റ് എളേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീത്മാക പാലം നിർമ്മിച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് തോംസൺ ബെന്നി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചേയ്തു. മലയോര ജനതയെ ദുരിതത്തിലാഴ്ത്തി ഇനിയും പാലം നിർമാണം വൈകിയാൽ അനിശ്ചിതകാല സമരവുമായി യൂത്ത് കോൺഗ്രസ് രംഗത്ത് വരുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷോണി കെ തോമസ് , രാജേഷ് തമ്പാൻ , നിയോജക മണ്ഡലം പ്രസിഡൻ്റ് സോണി സെബാസ്റ്റ്യൻ , ജോബിൻ ബാബു , സജിത്ത് ജോസഫ് , ജീന മാത്യു , അശ്വിൻ കുമാർ , ജെയ്സൺ നെടിയകാല , അലക്സ് കോണിക്കൽ തുടങ്ങിയവർ സംസാരിച്ചു.
No comments