Breaking News

തരിശ് ഭൂമിയിൽ നെൽകൃഷിയിൽ പൊന്ന് വിളയിച്ച് പാണത്തൂരിലെ വീട്ടമ്മ


പാണത്തൂർ: പാട്ടത്തിനെടുത്ത തരിശ് ഭൂമിയിൽ നെൽകൃഷി ചെയ്ത് പൊന്ന് വിളയിച്ചിരിക്കുകയാണ് പനത്തടി പഞ്ചായത്തിലെ പാണത്തൂർ താനത്തിങ്കാലിലെ ചോയി അമ്പുവിൻ്റെ ഭാര്യ സാവിത്രി. വർഷങ്ങളായി തരിശായിക്കിടന്ന 3 എക്കറോളം വയൽ സ്വകാര്യ വ്യക്തിയിൽ നിന്ന് പാട്ടത്തിനെടുത്ത് കൃഷി ചെയ്താണ് സാവിത്രി മികച്ച വിളവ്‌ നേടിയത്. പാരമ്പര്യമായി നെൽകൃഷി ചെയ്യുന്ന ഭർത്താവ് ചോയി അമ്പുവിൻ്റെ സഹായം കൃഷി ലാഭകരമാക്കാൻ സഹായിച്ചതായി സാവിത്രി പറയുന്നു. വാർഡ് മെമ്പറും തൊഴിലുറപ്പ് പ്രവർത്തകരുടെ സഹായവും ഗുണകരമായി. ലാഭകരമല്ല എന്ന കാരണത്താൽ ആളുകൾ നെൽകൃഷിയിൽ നിന്ന് മാറി നിൽക്കുമ്പോൾ കഠിനാധ്വാനത്താൽ കൃഷി ലാഭകരമാക്കി മാതൃക കാണിക്കുകയാണ് സാവിത്രി.

     കൊയ്ത്തുത്സവം പനത്തടി പഞ്ചായത്തംഗം എം ബി ശാരദ ഉദ്ഘാടനം ചെയ്തു. പനത്തടി കൃഷി അസിസ്റ്റൻറ് വി ശ്രീഹരി, മോണിറ്ററിംഗ് സമിതിയംഗം എം.കെ സുരേഷ്, എ ഡി എസ് പ്രസിഡൻ്റ് മല്ലിക കൃഷ്ണൻ, സെക്രട്ടറി ഷൈജ സതീഷ്, വാസന്തി കെ.വി, സുമതി ഭാസ്ക്കരൻ, വത്സല എന്നിവർ സംസാരിച്ചു.

No comments