Breaking News

പരോളിലിറങ്ങിയ പീഡന കേസ് പ്രതി വെട്ടേറ്റ് മരിച്ചു


പീഡന കേസിൽ ജയിലിൽ കഴിയവെ പരോളിലിറങ്ങിയ പ്രതി വെട്ടേറ്റ് മരിച്ചു. തൃശ്ശൂർ എളനാട് സ്വദേശി സതീഷ് (കുട്ടൻ 38 ) ആണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പഴയന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെ ആയിരിക്കാം കൊലപാതകം എന്നാണ് പോലീസ് നിഗമനം.

ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് ഇയാൾ. കൂടാതെ പഴയന്നൂർ പോലീസ് ഗുണ്ടാ ലിസ്റ്റിലും ഇയാളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ജയിലിലായിരുന്ന സതീഷ് രണ്ട് മാസത്തെ പരോളിൽ നാട്ടിലെത്തിയതായിരുന്നു.




No comments