Breaking News

റോഡരികിലെ കാട് കാഴ്ച്ച മറയ്ക്കുന്നു അപകടത്തിന് സാധ്യത


ചെറുപുഴ-ഒടയംചാല്‍ മേജര്‍ ജില്ല റോഡില്‍ പ്ലാച്ചിക്കര റിസര്‍വ്വ് വനത്തിലൂടെ കടന്ന് പോകുന്ന ഭാഗത്ത് റോഡിന്‍റെ ഇരുവശങ്ങളും കാടുമൂടി കിടക്കുകയും മരങ്ങളുടെ കൊമ്പുകള്‍ വാഹനയാത്രകള്‍ക്ക് അപകടമാകുന്ന വിധത്തില്‍ റോഡിലേക്ക് ചാഞ്ഞിരിക്കുകയാണ്. വനസംരക്ഷണ സമിതി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും റോഡിലേക്ക് പടര്‍ന്നിരിക്കുന്ന കാട് തെളിക്കാനാവശ്യമായ യാതൊരുവിധ നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. റോഡാകട്ടെ ചിലഭാഗത്ത് കുണ്ടും കുഴിയും നിറഞ്ഞ് വളരെ ശോചനീയവസ്ഥയിലാണ്.

കാടുമൂടിയതിനാൽ എതിരെ വരുന്ന വാഹനങ്ങൾ പോലും കാണാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ഡ്രൈവർമാർ പറയുന്നു.ഇതുവഴി അപകടങ്ങള്‍ പതിവാണെന്ന് യാത്രക്കാരുടെ പരാതിയുമുണ്ട്. ഈ വിഷയത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്നും
അടിയന്തരമായ ഇടപെടല്‍ സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് വെസ്റ്റ് എളേരി
മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു..

No comments