Breaking News

സ്വന്തം ജീവൻ നോക്കാതെ ഒഴുക്കിൽപ്പെട്ട അമ്മയ്ക്കും കുഞ്ഞിനും പുതുജീവൻ നൽകി ചെറുവത്തൂരിലെ പ്രണവ്


 കാസർകോട് /ചെറുവത്തൂർ : കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട അമ്മയ്ക്കും കുഞ്ഞിനും ആത്മധൈര്യമുള്ള യുവാവിന്റെ സമയോചിത ഇടപെടൽ. മയിച്ചയിലെ 23 കാരനായ പ്രണവാണ് ഇരുവർക്കും പുതുജീവൻ നൽകിയത് കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ മയിച്ച ന്യൂ ബ്രദേഴ്സ് ക്ലബ് പരിസരത്ത് കുട്ടിയും അമ്മയും പുഴയിൽ വീണത്. കുളിക്കാനും അലക്കാനുമായി എത്തിയതായിരുന്നു ഇവർ. അതിനിടെ എഴുവയസ്സുകാരിയായ കുട്ടി പുഴയുടെ ആഴമേറിയ ഭാഗത്തേക്ക്‌ മുങ്ങുകയായിരുന്നു. ഈ സമയം ട്യൂബ് ഉപയോഗിച്ച് അമ്മ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിക്കും അവരും ഒഴുക്കിൽപെട്ടു. ശബ്ദം കേട്ട് ഇതുവഴി പോകുകയിരുന്ന പ്രണവ് പുഴയിലേക്ക് എടുത്തു ചാടുകയും അമ്മയെയും കുഞ്ഞിനേയും രക്ഷപ്പെടുത്തുകയായിരുന്നു.

മയിച്ചയിലെ പപ്പന്റെയും ഉഷയും ഏക മകനാണ് പ്രണവ്.എളേരിതട്ട് കോളേജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ പ്രണവ് ഇപ്പോൾ പിഎസ് സി പഠനത്തിലാണ്. പോപ്പുലർ ബോയ്സ് മയിച്ചയുടെ കബഡി താരം കൂടിയാണ് പ്രണവ്. അമ്മയെയും കുഞ്ഞിനേയും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ പ്രണവിന് അഭിനന്ദങ്ങളാണ് നേരിട്ടും സമൂഹമാധ്യമങ്ങളിലും ലഭിക്കുന്നത്.

No comments