Breaking News

തിരുമേനി-കോറാളി റോഡിൻ്റെ ശോചനീയാസ്ഥ; റോഡിൽ വാഴ നട്ട് പ്രതിഷേധം

 


ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ 13ാം വാര്‍ഡിലെ തിരുമേനി - കോറാളി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കോറാളി യുവജന വേദിയുടെയും ഡിവൈഎഫ്ഐ യുടെയും നേതൃത്വത്തിൽ റോഡിൽ പ്രതിഷേധ വാഴക്യഷി നടത്തി.വര്‍ഷങ്ങളായി നവീകരണം നടത്താതെ തകര്‍ന്ന് തരിപ്പണമായ നിലയിലാണ് നിരവധി കുടുംബങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാന്‍ ഏക ആശ്രയമായ ഈ പഞ്ചായത്ത് റോഡിന്റെ അവസ്ഥ.കുത്തനെ കയറ്റവും വളവുകളുമുള്ള റോഡില്‍ ടാറിങ് ഇളകി പോയി വലിയ കുഴികള്‍ രൂപപെട്ടതിനാല്‍ ഇത് വഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് വലിയ അപകട ഭീഷണിയാണ്.അടിയന്തരമായ റോഡ് നവീകരിക്കണമെന്നാണ് നാട്ടുകാരും യുവജന സംഘടനാ പ്രവര്‍ത്തകരും ആവശ്യപെടുന്നത്.

സേവ്യര്‍ പോള്‍, സുനില്‍ പേപ്പതിയില്‍, ശ്രീനിവാസന്‍ ഊളാനിയിൽ, വിഷ്ണു ഷാജി, അരുണേഷ്, അജോ എന്നിവര്‍ നേതൃത്വം നല്‍കി.

No comments