കിനാനൂർ കരിന്തളം പഞ്ചായത്ത് UDF കൺവെൺഷനും, മീഡിയാ സെന്ററിന്റെ ഉദ്ഘാടനവും
43 വർഷത്തെ ഇടത്തു പക്ഷ ഭരണത്തിൽ വീർപ്പ് മുട്ടിയ ജനങ്ങൾ ഈ പഞ്ചായത്ത് ഭരണത്തിനെതിരെ വിധിയെഴുതാൻ തയ്യാറെടുത്തതിന്റെ ഉത്തമ ഉദാഹരമാണ് ജില്ലയിലെ ആദ്യത്തെ UDFതെരെഞ്ഞെടുപ്പ് കൺവെൻഷന് കിനാനൂർ കരിന്തളം പഞ്ചായത്ത് സാക്ഷിയാകുന്നത്. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് UDF നടത്തുന്ന പ്രവർത്തനങ്ങൾ UDF തെരെഞ്ഞെടുപ്പ് വിജയം സുനിശ്ചമാണെന്ന് തെളിയിക്കുന്നതാണെന്നും ഈ പഞ്ചായത്തിന്റെ വികസന പ്രവർത്തനത്തിൽ പങ്കാളിയാകാൻ നിങ്ങളോടെപ്പം ഉണ്ടാകുമെന്നും എം.പി UDF പ്രവർത്തകരോട് പറഞ്ഞു UDF മണ്ഡലം സെക്രട്ടറി യു.വി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കാഞ്ഞങ്ങാട് മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി ജാഫർ, RSP ജില്ലാ കമ്മറ്റിയഗം കൂക്കൽ ബാലകൃഷണൻ, KPCC മെമ്പർ കെ.കെ നാരായണൻ, DCC ജനറൽ സെക്രട്ടറി മാമുനി വിജയൻ ,കേരള കോൺഗ്രസ് പ്രതിനിധി ഷൈജു, ഡിവി ബാലകൃഷ്ണൻ, സി.വി ഭാവനൻ, സി ഒ സജി, ബാബു കോഹിനൂർ എന്നിവർ സംസാരിച്ചു.
UDF തെരെഞ്ഞെടുപ്പ് സമിതി ഭാരവാഹികളായ് സിഎം ഇബ്രാഹിം ചെയർമാൻ, സി ഒ സജി (ജനറൽ കൺവീനർ) എൻ പ്രകാശൻ കാറളം (ട്രഷറർ)സി.വി ഗോപകുമാർ, എൻ വിജയൻ ,(വൈ. ചെയർമാൻ), യു വി മുഹമ്മദ് കുഞ്ഞി, ബാബു ചേമ്പേന, ജോ.കൺവീനർ
എന്നിവരെ തെരെഞ്ഞെടുത്തു
No comments