Breaking News

കാട്ടാനകളുടെയും കുരങ്ങുകളുടെയും ശല്ല്യം: മലയോര കർഷകർക്ക് വേണ്ടി വനംമന്ത്രിക്ക് ഉദുമ എം.എൽ.എ യുടെ കത്ത്


കാസർകോട്: ജില്ലയിലെ മലയോര മേഖലയെ രൂക്ഷമായി ബാധിച്ച കാട്ടാനകളുടെയും കുരങ്ങുകളുടെയും ശല്ല്യത്തിനു പരിഹാരം കാണാൻ സംസ്ഥാന വനംവകുപ്പ് മന്ത്രിക്ക് ഉദുമ എംഎൽഎ കെ കുഞ്ഞിരാമന്റെ കത്ത്.

കത്ത് ചുവടെ:

സർ ,
കാസറഗോഡ് ജില്ലയിലെ മലയോര മേഖലയായ ദേലംപാടി , മുളിയാർ , കാറഡുക്ക് കുറ്റിക്കോൽ പഞ്ചായത്തുകളിൽ കാട്ടാനയുടേയും കുരങ്ങിന്റേയും ശല്ല്യം മൂലം കൃഷിക്കാർ അദ്ധ്വാനിച്ച് ഉണ്ടാക്കിയ കാർഷികോൽപ്പനങ്ങൾ ഒന്നും അനുഭവിക്കാൻ കഴിയാതെ കൃഷിക്കാർ വലിയ കഷ്ടത അനുഭവിക്കുകയാണ്. . കാട്ടാനകൾ മസങ്ങളോളമായി ഈ പ്രദേശങ്ങളിൽ തമ്പടിച്ച് കൃഷിക്കാർ അദ്ധ്വാനിച്ചുണ്ടാക്കിയ തെങ്ങ് , കമുക് , വാഴ മറ്റ് കാർഷിക വിളകളെല്ലാം നിത്യേന നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് , കുരങ്ങ് ശല്ല്യം മൂലം മലയോരത്തുള്ള കർഷകർക്ക് ഭക്ഷണത്തിന് വേണ്ടുന്ന തേങ്ങ പോലും കിട്ടാത്ത അവസ്ഥയിലായിരിക്കുകയാണ്.

ഈ വന്യ മൃഗങ്ങളെ തടയുന്നതിന് വേണ്ടി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ പാണ്ടിയിലുള്ള ഓഫീസിന്റെ കീഴിൽ ജീവനക്കാരുടെ എണ്ണക്കുറവും മറ്റ് ഉപകരണങ്ങളില്ലാതെയും പ്രയാസം അനുഭവിക്കുകയാണ് . സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ദ്രുതകർമ്മ സേനകളേയും ഉപകരണങ്ങളും ലഭ്യമാക്കി കൃഷിയെ സംരക്ഷിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു.

വിശ്വസ്തതയോടെ ,


കെ കുഞ്ഞിരാമൻ,
എംഎൽഎ,
ഉദുമ അസ്സംബ്ലി നിയോജക മണ്ഡലം

No comments