Breaking News

രാജ്യത്ത് പെരുകി വരുന്ന ദളിത്- സ്ത്രീ വേട്ടയില്‍ 'നമ്മള്'കൂട്ടായ്മയുടെ പ്രതിഷേധം


ഹഥ്രാസ് പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കാനും സവര്‍ണ്ണ രാഷ്ട്രീയ അജണ്ട മാറ്റി വെച്ച് ജനാധിപത്യം സംരക്ഷിക്കാനും ഭരണകൂടം തയ്യാറാവണം എന്ന നിലപാടോടെ "നമ്മള്" കൂട്ടായ്മ, കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍റ് പരിസരത്ത് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രതിഷേധ സംഗമം നടത്തി. ഓരോ വ്യക്തിയുടെയും സുരക്ഷ അവരുടെ ജന്‍മാവകാശമാണ്. അനീതിയില്‍ ചാരമാകാതെ നീതിയുടെ കനലാകാന്‍ ആഹ്വാനം ചെയ്തു കൊണ്ട്‌ 'നമ്മളിന്' വേണ്ടി ശിവ ഒടയംചാല്‍, സി.പി.ശുഭ, ജയേഷ് കൊടക്കൽ എന്നിവര്‍ സംസാരിച്ചു.

No comments