Breaking News

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട .സ്വർണ്ണം ചോക്ളേറ്റിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന കാസർകോട് സ്വദേശി പിടിയിൽ

കണ്ണൂര്‍: കേരളത്തില്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസ് വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതുറന്നിട്ടും വിമാനത്താവളങ്ങള്‍ വഴി അനധികൃത കള്ളക്കടത്ത് തുടര്‍ കഥയാക്കുകയാണ്. ചോക്ലേറ്റില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 175 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഇന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ച്‌ പിടിയിലായിരിക്കുകയാണ്. കാസര്‍കോട് ജില്ലയിലെ മുള്ളേരിയ സ്വദേശി മുഹമ്മദില്‍ നിന്നാണ് 9,19,000 രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരിക്കുന്നത്.

No comments