കര്‍ണാടകയിലെ കോളേജുകള്‍ റെഗുലര്‍ ക്ലാസുകള്‍ ആരംഭിച്ചു. യാത്രാ സൗകര്യമില്ലാതെ വലഞ്ഞ് ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികൾ
കാസര്‍ഗോഡ്: കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞുകിടന്നിരുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെ കര്‍ണാടകയിലെ കോളജുകള്‍ റെഗുലര്‍ ക്ലാസുകള്‍ ആരംഭിച്ചു.
ഇതോടെ കര്‍ണാടകയില്‍ പഠിക്കുന്ന ജില്ലയിലെ നിരവധി വിദ്യാര്‍ഥികളാണ് യാത്രാസൗകര്യമില്ലാതെ ദുരിതതത്തിലായിരിക്കുന്നത്. കാസര്‍ഗോഡ്, മഞ്ചേശ്വരം താലൂക്കുകളിലെ ബഹുഭൂരിഭാഗം വിദ്യാര്‍ഥികളും കോളജ് വിദ്യാഭ്യാസത്തിനായി കര്‍ണാടകയെയാണ് ആശ്രയിക്കുന്നത്. ട്രെയിനും കേരള, കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകളുമായിരുന്നു ഇവരുടെ ആശ്രയം.
ഇപ്പോള്‍ ചെന്നൈ-മംഗളൂരു എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചെങ്കിലും വിദ്യാര്‍ഥികളുടെ യാത്രയ്ക്ക് അനുയോജ്യമായ സമയത്തല്ല. കേരള കെഎസ്ആര്‍ടിസി ബസുകള്‍ തലപ്പാടി വരെ മാത്രമേ സര്‍വീസ് നടത്തുന്നുള്ളു. തലപ്പാടി വരെ കേരള ട്രാന്‍സ്പോര്‍ട്ട് ബസില്‍ സഞ്ചരിച്ച് അവിടെ നിന്നും പിന്നീട് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ കേറി സഞ്ചരിക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികള്‍. പ്രഫഷണല്‍ കോളജുകള്‍ ഏറെയുള്ള ദെര്ളക്കട്ടയില് എത്തണമെങ്കില്‍ മൂന്നു ബസ് മാറിക്കയറണം ഇത് അധിക സാന്പത്തികബാധ്യതയും സമയനഷ്ടവും ഒരുപോലെയുണ്ടാക്കുന്നു. നിലവിലെ സാഹചര്യത്തിലെ സാഹചര്യത്തില്‍ മംഗളൂരുവിലും ദെര്ളക്കട്ടയിലും ഫ്ളാറ്റ് എടുത്ത് താമസിക്കാനുള്ള ഒരുക്കത്തിലാണ് പല വിദ്യാര്‍ഥികളും. സാന്പത്തികശേഷി കുറഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ ചെലവ് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.
മംഗളൂരുവില്‍ നിന്ന് കാസര്‍ഗോട്ടേയ്ക്ക് ബസ് ഓടിക്കാന്‍ തയാറാണെന്ന് കാട്ടി കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ട് മൂന്നുമാസം കഴിഞ്ഞു. ഇനിയും തീരുമാനമായിട്ടില്ല. നിലവില്‍ സ്വന്തം വാഹനമുള്ളവര്‍ക്ക് പോയി വരുന്നതില്‍ തടസമില്ല. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവര്‍ക്കാണ് കൂടുതല്‍ ദുരിതം
No comments