സന്ദർശക വിസയിൽ കുവൈത്തിൽ കഴിയുന്നവർ നവംബർ 30ന് മുമ്പ് രാജ്യം വിടണമെന്ന് നിർദേശം
കാലാവധി കഴിഞ്ഞ എല്ലാ തരത്തിലുമുള്ള സന്ദർശക വിസകൾക്കും ഇത് ബാധകമാണ്.കോവിഡ് പശ്ചാത്തലത്തിൽ സന്ദർശക വിസയിലെത്തി കുടുങ്ങിയവർക്കായി താമസാനുമതി നവംബർ 30 വരെ നീട്ടിനല്കിയിരുന്നു. ഈ കാലയളവിൽ റെഗുലവർ വിസകളിലേക്ക് താമസരേഖ മാറ്റുന്നതിനും സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഇത് ഉപയോഗിക്കാതെ സന്ദർശക വിസ കാലാവധി കഴിഞ്ഞ് നവംബർ 30ന് ശേഷവും രാജ്യത്ത് താമസിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
No comments