Breaking News

കേരളാ സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചായ്യോം ബ്രാഞ്ച് സമ്മേളനം സമാപിച്ചു


ചായ്യോത്ത് : കെ.എസ്.ടി.എ ചായ്യോം ബ്രാഞ്ച് സമ്മേളനത്തിന് ആവേശോജ്വലമായ പരിസമാപ്തി. ചായ്യോം ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന സമ്മേളനം ജില്ലാ എക്സിക്യൂട്ടിവ് കമ്മറ്റിയംഗം പി.എം ശ്രിധരൻ ഉദ്ഘാടനം ചെയ്തു . ബ്രാഞ്ച് പ്രസിഡൻ്റ് സജിത്ത് കെ അധ്യക്ഷത വഹിച്ചു.

  അജേഷ് കെ രക്തസാക്ഷി പ്രമേയവും ടി വി സുരേശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി സി.പി സുരേഷ് പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു . രമേശൻ , സുരേശൻ ടിവി , അജേഷ് കെ , സുകുമാരൻ , മുഹമ്മദ് സലിം എന്നിവർ ചർച്ചയിൽ പങ്കെടുത്തു . ടി.വിഷ്ണു നമ്പൂതിരി , എം ബിജു , കെ വി നാരായണൻ , രാജൻ ടിവി , കരുണാകരൻ കെ.വി എന്നിവർ അഭിവാദ്യമർപ്പിച്ചു. പുതിയ ഭാരവാഹികൾ

പ്രസിഡൻ്റ് : സുജിത്ത് കെ

സെക്രട്ടറി : സുകുമാരൻ പി.വി

ട്രഷറർ : അജേഷ് കെ

No comments