മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ സത്താറയിൽ ട്രാവലർ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികൾ മരിച്ചു. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്നു വാഹനമാണ് അപകടത്തിൽപെട്ടത്. വാഹനത്തിലുണ്ടായിരുന്ന എട്ടുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. നവിമുബൈയിലെ വാഷി സ്വദേശികളാണ് മരിച്ചത്.
സത്താറയ്ക്ക് സമീപം കരാടിൽ പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ഉർമുടി പാലത്തിൽ നിന്ന് 50 അടി കൊക്കയിലേക്ക് വണ്ടി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് കരുതുന്നു
No comments