Breaking News

കാസർകോട് കാട്ടുപന്നിയുടെ അക്രമണത്തിൽ യുവാവ് മരിച്ചു


മംഗല്‍പ്പാടി പഞ്ചായത്തില്‍പ്പെട്ട കുവടൂര്‍ സ്‌കൂളിനടുത്തു താമസിക്കുന്ന രാജേഷിനാണ് (40)കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചത്. പഞ്ചായത്ത് മെമ്പര്‍ ബാബുവിന്റെ മകനാണ് രാജേഷ്. രാജേഷ് കൂലിവേലക്കാരനാണ്. രാവിലെ ജോലിക്കായി നടന്നു പോകുമ്പോഴാണ് രാജേഷിനെ പന്നി അക്രമിച്ചത്. കാട്ടുപന്നി രാജേഷിനെ കുത്തി വീഴ്ത്തുകയായിരുന്നു. രക്തത്തില്‍ കുളിച്ച രാജേഷിനെ ഉടന്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ അദ്ദേഹത്തെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ മരണപ്പെടുകയായിരുന്നു. ഭാര്യ സോസിന. രണ്ടു മാസം പ്രായമുള്ള ഒരു ആണ്‍കുഞ്ഞുമുണ്ട്.

No comments