Breaking News

മാവോയിസ്റ്റ്‌ ഭീഷണി; ഇരിട്ടി പോലീസ് സബ് ഡിവിഷൻ കീഴിലെ 34 ബൂത്തുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം


ഇരിട്ടി: ഇരിട്ടി പോലീസ് സബ് ഡിവിഷനിലെ 34 ബൂത്തുകൾ  മാവോയിസ്റ്റ്‌ ഭീഷണി നേരിടുന്ന തായി റിപ്പോർട്ട്. ഇതിനെത്തുടർന്ന് ഈ ബൂത്തുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ആറളം, ഉളിക്കൽ, കരിക്കോട്ടക്കരി, പേരാവൂർ, കേളകം പഞ്ചായത്തുകളുടെ പരിധിയിൽ വരുന്നതാണ് ഈ ബൂത്തുകൾ. ഇതിനെത്തുടർന്ന് ഐ ജി പി. അശോക്‌ യാദവ്, ഡി ഐ ജി സേതുരാമൻ, ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര, ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത തലസംഘം പെരുവ, ചെക്യേരി കോളനികളിൽ  സന്ദർശനം നടത്തി. അടുത്തകാലത്ത് മാവോയിസ്റ്റ്‌ സാന്നിദ്ധ്യം ഈ കോളനികളിൽ സ്ഥിരീകരിച്ചിരുന്നു.

സ്ഥിതിഗതികൾ വിലയിരുന്നനായി കണ്ണൂരിൽ ഐ ജി യുടെ നേതൃത്വത്തിൽ അവലോകനം യോഗം ചേർന്നു.

malayoram flash online

തണ്ടർബോൾട്ട് ഉൾപ്പെടെയുള്ള സായുധ സേനകളെ  തിരഞ്ഞെടുപ്പ് സമയത്ത് മേഖലകളിൽ വിന്യസിക്കും. ഇതിനായി ഭീഷണി നിലനിൽക്കുന്ന ബൂത്തുകളുടെ സുരക്ഷാ സംബന്ധിച്ച പ്രത്യേക രൂപരേഖ തയാറാക്കും. 419 ബൂത്തുകളാണ് ഇരിട്ടി സബ്ഡിവിഷനിൽ ആകെയുള്ളത്. ഇതിൽ ആറളം ഫാം , ഉരുപ്പുംകുറ്റി , കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിൽ മാവോയിസ്റ്റ്‌ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇവിടുത്തെ പോലീസ് സ്റ്റേഷനുകളിൽ തണ്ടർ ബോൾട്ട് സേനയുടെ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കരിക്കോട്ടക്കരി, കേളകം പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഭീഷണി നേരിടുന്ന കൂടുതൽ ബൂത്തുകൾ ഉള്ളത്. ഈ രണ്ടു സ്റ്റേഷനുകളിലും 10 വീതവും ഇരിട്ടി യിലും ആറളത്തും 4 വീതവും ഉളിക്കലിൽ രണ്ടും ബൂത്തുകളാണ് മാവോയിസ്റ്റ്‌ ഭീഷണി നേരിടുന്ന ബൂത്തുകളായി പോലീസ് നിരീക്ഷിച്ച് വരുന്നത്.

No comments