Breaking News

എസ്ബിഐയുടെ ഓൺലൈൻ സേവനങ്ങൾ ഇന്ന് തടസപ്പെടും



ന്യൂഡൽഹി; രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓൺലൈൻ സേവനങ്ങൾ ഇന്ന് തടസപ്പെടും. ട്വിറ്ററിലൂടെ എസ്.ബി.ഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എസ്ബിഐയുടെ ഇന്‍റർനെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ് എന്നീ സേവനങ്ങൾക്ക് ഇന്ന് തടസം നേരിട്ടേക്കാമെന്നാണ് അറിയിപ്പ്.

നിലവിലുള്ള ഓൺലൈൻ സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക് മാറ്റുന്നതിനുള്ള സാങ്കേതിക ജോലികൾ നടക്കുന്നതിനാലാണ് സേവനങ്ങൾ ഈ ദിവസം തടസപ്പെടുന്നത്. അപ്ഗ്രേഡ് ജോലികൾക്ക് ഉപയോക്താക്കളുടെ പിന്തുണ ആവശ്യപ്പെടുന്ന എസ്ബിഐ, അവർക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും ട്വീറ്റിൽ വ്യക്തമാക്കുന്നു.

No comments