മലയോരത്തെ സർക്കാർ ജീവനക്കാരുടെ താമസ സൗകര്യത്തിനായി പരപ്പ പുലിയംകുളത്ത് എൻ.ജി.ഒ ക്വാർട്ടേർഴ്സ് നിർമ്മിക്കുന്നു
മലയോരത്തെ സർക്കാർ ജീവനക്കാരുടെ താമസ സൗകര്യത്തിനായി പരപ്പ പുലിയംകുളത്ത് എൻ.ജി.ഒ ക്വാർട്ടേർഴ്സ് നിർമ്മിക്കുന്നു നിരവധി സർക്കാർ സ്ഥാപനങ്ങളുള്ള മലയോരത്ത് എൻ.ജി.ഒ ക്വാർട്ടേഴ്സ് എന്നത് ദീർഘകാലത്തെ ആവശ്യമാണ്. വെള്ളരിക്കുണ്ടിൽ ശ്രമിച്ചെങ്കിലും ആവശ്യമായ ഭൂമി ലഭ്യമാകാത്തതിനാലാണ് പരപ്പ പുലിയംകുളത്ത് സർക്കാർ ജീവനക്കാരുടെ താമസ സൗകര്യത്തിനായി എൻ.ജി.ഒ ക്വാർട്ടേർസ് ഉയരുന്നത്. നവംബർ ഒമ്പതിന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം നിർവ്വഹിക്കും.
No comments