Breaking News

കൊന്നക്കാടിൻ്റെ സമര ചരിത്രത്തിൽ പുതിയൊരധ്യായം എഴുതിച്ചേർത്ത് 100 മണിക്കൂർ റിലേ നിരാഹാര സമരം അവസാനിച്ചു


കൊന്നക്കാട് : കോട്ടഞ്ചേരി മലനിരകളിലെ പാമത്തട്ടിൽ നടക്കുന്ന ഖനന നീക്കത്തിനെതിരെ പാമത്തട്ട് സംരക്ഷണസമിതി നടത്തി വന്ന 100 മണിക്കൂർ സത്യാഗ്രഹം അവസാനിച്ചു. സമാപന യോഗം ബളാൽ പഞ്ചായത്ത്‌ മെമ്പർ കെ. വി. കൃഷ്ണൻ ഉത്ഘാടനം ചെയ്തു. ഷിബു സ്‌കറിയ അധ്യക്ഷത വഹിച്ചു. ഷിനോജ് ഇളം തുരുത്തിയിൽ, കെ. പ്രവീൺകുമാർ നെയ്തൽ, എൻ.വി കുഞ്ഞമ്പു, സണ്ണി പൈകട, റിജോഷ് ജോസ് എന്നിവർ സംസാരിച്ചു.


നൂറ് മണിക്കൂർ നിരാഹാരത്തിൻ്റെ സമാപന ദിനത്തിൽ കോട്ടഞ്ചേരിയെ അധികാരികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ സംരക്ഷണ ജ്വാല തെളിയിച്ചു. കോട്ടഞ്ചേരി മുതൽ കൊന്നക്കാട് വരെ അഞ്ച് പേരടങ്ങുന്ന സംഘങ്ങളായി കത്തിച്ച മെഴുതിരികളുമായി തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് സംരക്ഷണ ജ്വാല തെളിയിച്ചത്

No comments