Breaking News

നവംബർ 26ന്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കണം: ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.ജി ദേവ്



കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാറിനെതിരെ നവംബർ 26 ന് സംയുക്ത ട്രേഡ് യുണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുവാൻ ഐ.എൻ.ടി.യു.സി.ജില്ല പ്രസിഡണ്ട് പി.ജി. ദേവ് തൊഴിലാളികളോട് ആഹ്വാനം ചെയ്തു. കാഞ്ഞങ്ങാട്ട് നടന്ന ദേശീയ കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ( ഐ.എൻ.ടി.യു.സി.) ജില്ലാ കൺവെൻഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സ്വകാര്യ വൽക്കരണം തൊഴിൽ നിയമഭേദഗതികൾ കർഷക മേഖല കുത്തകവൽക്കരിക്കൽ തുടങ്ങിയ ദേശദ്രോഹ-ജനദ്രോഹ-തൊഴിലാളി- കർഷക ദ്രോഹനയങ്ങൾക്ക് എതിരെ ശക്തമായി പ്രധിഷേധിക്കാനും പി.ജി. ദേവ് ആവശ്യപ്പെട്ടു. ഫെഡറേഷൻ ജില്ല പ്രസിഡണ്ട് തോമസ് സെബാസ്റ്റ്യൻ അദ്ധ്യക്ഷം വഹിച്ചു. ഐ.എൻ.ടി.യു.സി.ജില്ല സെക്രട്ടറി പി.ബാലകൃഷ്ണൻ, കെ.ശശിധരൻ,എൻ.ഡി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

No comments