Breaking News

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് കമ്മാടം GLP സ്കൂളിൽ പുതിയതായ് നിർമ്മിച്ച പാചകപ്പുരയുടെ കെട്ടിടം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പ്രസീത രാജൻ നിർവ്വഹിച്ചു


വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് കമ്മാടം GLP സ്കൂളില്‍ പുതിയതായ് നിര്‍മ്മിച്ച പാചകപ്പുരയുടെ കെട്ടിടം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പ്രസീത രാജന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തിന്‍റെ 2020-21 വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3ലക്ഷം രൂപ ചിലവഴിച്ചാണ് കഞ്ഞിപ്പുരകെട്ടിടം  നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.സുകുമാരന്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ക്ഷേമകാര്യ  സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.അനു, വാര്‍ഡ് മെമ്പര്‍ എം.സി.മാത്യു, പ്രധാനാധ്യാപിക ഖദീജ ടീച്ചര്‍ ,PTA പ്രസിഡണ്ട് പി.മോഹനന്‍, രേഷ്മ മനോജ്, സി.കുഞ്ഞിക്കേളു, ജോമോന്‍, ജോസഫ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

No comments