Breaking News

പി.എസ്.സി. പരീക്ഷ ഏഴിന്; കോവിഡ് ബാധിതരും ക്വാറന്റീനിൽകഴിയുന്നവരുമായ ഉദ്യോഗാർഥിൾ മുൻകൂട്ടി അറിയിക്കണം


കാസർകോട്: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി. സ്കൂൾ അസി. തസ്തികയുടെ തിരഞ്ഞെടുപ്പിനായുള്ള ഒ.എം.ആർ. പരീക്ഷ ഏഴിന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. കോവിഡ് ബാധിതരും ക്വാറന്റീനിൽ കഴിയുന്നവരുമായ ഉദ്യോഗാർഥികൾ പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ വിവരം ജില്ലാ പി.എസ്.സി. ഓഫീസിൽ dokzd.psc@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിൽ അനുബന്ധരേഖകൾ സഹിതം അറിയിക്കണം. മുൻകൂട്ടി അറിയിക്കാത്തവരെ പരീക്ഷയെഴുതാൻ അനുവദിക്കില്ല. ഫോൺ: 04994 230102.

No comments