Breaking News

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്ന് കെ ബി ഗണേഷ്‌ കുമാര്‍ എംഎൽഎ




കൊല്ലം: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്‌സ്ണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്ന് കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ. ഈ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ പത്തനാപുരത്തെ എംഎൽഎയുടെ ഓഫീസിൽ നിന്ന് ബേക്കല്‍ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് കാസർഗോഡേക്ക് കൊണ്ടുപോയ പ്രദീപിനെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും

പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസർഗോഡ് സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവ് ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ലാലിന്റെ പരാതിയിലാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.

No comments