പ്രമേഹദിന ഷോർട്ട് ഫിലിം മത്സരം; എൻട്രികൾ സമർപ്പിക്കാനുള്ള തീയതി നവം: 30 വരെ നീട്ടി
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ലോക പ്രമേഹദിനാചരണ ത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മത്സരം എൻട്രികൾ സമർപ്പിക്കാനുള്ള തീയതി നീട്ടി . ജീവിത ശൈലിയും പ്രമേഹവും, പ്രമേഹ പരിചരണത്തിൽ നേഴ്സുമാരുടെ പങ്ക് വിഷയാസ്പദമാക്കി അഞ്ചു മിനിട്ടിൽ അധികരിക്കാത്തതായിരിക്കണം .മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്താൽ മതിയാകും സമർപ്പിക്കേണ്ട അവസാന തീയതി 30/11/2020 രാവിലെ 10 മണി. സാങ്കേതിക കാര്യങ്ങളിൽ മുതിർന്നവരുടെ സഹായം തേടാവുന്നതാണ്. വിശദ വിവരങ്ങൾക്ക് 9847 278945 ൽ വിളിക്കുക. ഒന്നാം സമ്മാനം 2000 രൂപ, രണ്ടാം സമ്മാനം 1000 രൂപ മൂന്നാം സമ്മാനം 750 രൂപ
ബളാൽ പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കും, ബളാൽ പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം
No comments