ബളാൽ പഞ്ചായത്ത് അക്ഷയകേരള പുരസ്കാരം ഏറ്റുവാങ്ങി
വെള്ളരിക്കുണ്ട്: ബളാൽ ഗ്രാമ പഞ്ചായത്തിന് അക്ഷയകേരള പുരസ്കാരം ലഭിച്ചു. അഞ്ചു വയസിൽ താഴെയുള്ള കുട്ടികളിൽ കഴിഞ്ഞ വർഷം ക്ഷയരോഗികൾ കണ്ടെത്താനായില്ല എന്നതിനും ചികിത്സയിലുള്ള രോഗികളിൽ എല്ലാവരും കൊഴിഞ്ഞുപോക്കില്ലാതെ പൂർണ ചികിത്സ എടുത്തതിനുമാണ് ബളാൽ പഞ്ചായത്തിനെ ഈ അവാർഡിനർഹമാക്കിയത്. നിലവിലുള്ള ക്ഷയരോഗികൾക്ക് പഞ്ചായത്ത് പ്ലാൻ ഫണ്ട് മുഖേന പോഷകാഹാരം നൽകുന്നുമുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതുതായി നിർമ്മിക്കുന്ന ഓ.പി കെട്ടിടത്തിൻ്റെ ശിലാസ്ഥാപന ചടങ്ങിൽ വച്ച് റവന്യു വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരൻ പ്രശംസാ പത്രം ബളാൽ പഞ്ചായത്ത് പ്രസിഡൻ്റ് എം രാധാമണിക്ക് സമ്മാനിച്ചു.
No comments