Breaking News

പരപ്പ ടൗണില്‍ പുതുതായി അനുവദിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.


 പരപ്പ: കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ പരപ്പ ടൗണില്‍ പുതുതായി അനുവദിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നടത്തിവരുന്ന മാവേലിസ്റ്റോറുകളുടെയും സൂപ്പര്‍മാര്‍ക്കറ്റുകളുടേയും വളരെ വിപുലമായ പൊതുവിതരണ കേന്ദ്രങ്ങള്‍ ഇന്നുണ്ട്. കോവിഡ് കാലത്തും കര്‍മ്മ നിരതരാണിവര്‍
മുന്‍ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നായരാണ് ഇത്തരമൊരു പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്.അതിന്റെ തുടര്‍ച്ചയായി കേരളത്തില്‍ അത് ഉണ്ടാക്കിയിട്ടുള്ള മുന്നേറ്റങ്ങള്‍ എത്രമാത്രം വലുതാണെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു നിശ്ചിത വിലയ്ക്ക് കൃത്യമായി അത്യാവശ്യ വസ്തുക്കള്‍ ലഭ്യമാകുന്ന, കേരളത്തിലെ മഹാഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്ന കേന്ദ്രം എന്ന നിലയില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ മാറിയിരിക്കുന്നു.കൂടാതെ ഈ ഗവണ്‍മെന്റ് വാക്ക് തന്നത് പോലെ 13 അവശ്യസാധനങ്ങള്‍ ഈ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഒരേ വിലയില്‍ ലഭ്യമാക്കി.
മൂന്ന് പഞ്ചായത്തുകള്‍ കൂടിച്ചരുന്ന പരപ്പ പോലുള്ള ഒരു മലയോര മേഖലയിലെ കേന്ദ്രത്തില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങുന്നു എന്നത് തികച്ചും ന്യായമായ കാര്യമാണ്. ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ 25 ലക്ഷം രൂപയെങ്കിലും സെയില്‍സ് നടന്നതാല്‍ മാത്രമേ ഒരു സൂപ്പര്‍മാര്‍ക്കറ്റ് ലാഭകരമായി കൊണ്ടുപോകാന്‍ കഴിയൂ. ഇത് ഇവിടെ സാധിക്കുമെന്നതില്‍ ഒരു സംശയവുമില്ല. നവംബര്‍ ഒന്നിന് തന്നെ തുടങ്ങണം എന്ന് തീരുമാനിച്ചത് കേരളപ്പിറവി ദിനമായ ഇന്ന് ആരംഭിച്ചതില്‍ കൂടുതല്‍ സന്തോഷമെന്നും മന്ത്രി പറഞ്ഞു


ചടങ്ങില്‍ കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല അധ്യക്ഷയായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യഅതിഥിയായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ ആദ്യ വില്‍പ്പന നടത്തി. കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് പതാലില്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി തങ്കമണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ബാലകൃഷ്ണന്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാധ വിജയന്‍ കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ടി വി ഉഷ, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കാര്‍ത്ത്യായനി കണ്ണന്‍, കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ രമണി രവി,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി വി ചന്ദ്രന്‍, കെ ഭാസ്‌കരന്‍ അടിയോടി, കെ പി ബാലകൃഷ്ണന്‍,സി എം ഇബ്രാഹിം, കുര്യാക്കോസ് പ്ലാപറമ്പില്‍, മധു വട്ടിപ്പുന്ന, പി നന്ദകുമാര്‍, ആന്റക്‌സ് പി ജോസഫ്,കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സെലിന്‍ ജോസഫ് കേരള വ്യാപാര വ്യവസായി ഏകോപന സമിതി പ്രതിനിധി വിജയന്‍ എന്നിവര്‍ ആശംസ അറിയിച്ചു. കോഴിക്കോട് സപ്ലൈകോ റീജിയണല്‍ മാനേജര്‍ എന്‍ രഘുനാഥ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ കെ ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു

No comments