Breaking News

കൊന്നക്കാട് പാമത്തട്ട് കരിങ്കൽ ഖനന നീക്കത്തിനെതിരെ സംരക്ഷണ സമിതിയുടെ 100 മണിക്കൂർ സത്യാഗ്രഹം തുടങ്ങി


കൊന്നക്കാട് : കോട്ടൻചേരി മലനിരകളിലെ  പാമത്തട്ടിൽ നടത്തുന്ന കരിങ്കൽ ഖനന നീക്കത്തിന് എതിരെ കൊന്നക്കാട് ടൗണിൽ പാമത്തട്ട് സംരക്ഷണസമിതി സംഘടിപ്പിച്ച 100 മണിക്കൂർ റിലേ സത്യാഗ്രഹം അമ്പലത്തറ കുഞ്ഞികൃഷ്ണൻ ഉത്ഘാടനം ചെയ്തു. യോഗത്തിൽ ഷാജി തൈലംമാനാൽ അധ്യക്ഷത വഹിച്ചു. റിജോഷ് ജോസ് മൂലേച്ചാലിൽ, സണ്ണി പൈകട, പ്രവീൺ മാഷ് (നെയ്തൽ ), മാത്യൂസ് വലിയവീട്ടിൽ, ഷിനോജ് ഇളംതുരുത്തിയിൽ, ജിൻസൺ തോമസ് വള്ളിയാംതടത്തിൽ സംസാരിച്ചു.കൂടൻകുളം സമരനായകൻ Dr. S. P. ഉദയകുമാർ, C. R. നീലകണ്ഠൻ, ശ്രീരാമൻ കൊയ്യോൻ,പ്രൊ. കുസുമം ജോസഫ് എന്നിവർ  സമരത്തിന് ഓൺലൈനിൽ സംസാരിച്ചു.

No comments