Breaking News

നീലേശ്വരം -ഇടത്തോട് റോഡിന്റെ ദുരവസ്ഥ. നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്


ചോയ്യങ്കോട്: നീലേശ്വരം കോൺവെൻ്റ് ജംഗ്ഷൻ മുതൽ ചാമക്കുഴി മൂപ്പിൽ വരെ 13 കിലോമീറ്റർ നീളത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 42 കോടി രൂപയ്ക്ക് ഭരണാനുമതി നൽകി റോഡാണ് അവഗണന പേറുന്നത്

നീലേശ്വരം ആശുപത്രി മുതൽ കോൺവെൻറ് ജംഗ്ഷൻ വരെ 1300 മീറ്റർ നീളം വരുന്ന റോഡിൻറെ ഭൂമി ഏറ്റെടുക്കുന്നതിന് പ്രവർത്തനം അവസാനഘട്ടത്തിലാണ്. 2019 അവസാനം ടെണ്ടർ ചെയ്ത റോഡ് ഏപ്രിൽ മാസത്തിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പ്രവർത്തി ഉദ്ഘാടനം ചെയ്തത്. പ്രവർത്തികൾ ഏറ്റെടുത്തത് മൊയ്തീൻകുട്ടി ചട്ടഞ്ചാൽ ആണ് നിരന്തര സമ്മർദത്തിന് ഭാഗമായാണ് മൂപ്പിൽ നിന്ന് റോഡ് പണി ആരംഭിച്ചത്  14 ഓളം കൽവർട്ട് കളും എട്ടായിരം മീറ്റർ ഡ്രെയിനേജ് ഉള്ള ഈ റോഡിൻറെ പ്രവർത്തി ആരംഭിച്ചെങ്കിലും മഴക്കാലത്ത് നിർത്തിവച്ചിരുന്നു ഇപ്പോൾ തീർത്തും ദുരിതം പേറുകയാണ് ഇവിടത്തുകാർ കൽവർട്ട് ഉൾപ്പെടെ പണി കഴിഞ്ഞതിനു ശേഷം ഉയർന്നു നിൽക്കുന്നതിനാൽ. ഇരുചക്രവാഹനങ്ങൾ 

ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പോകാൻ കഴിയുന്നില്ല മൂലം അപകടങ്ങളുടെ തുടർക്കഥയാണ് ഇവിടെ.

 കരാറുക്കാരനോട് ഉദ്യോഗസ്ഥരും റോഡ് ആക്ഷൻ കമ്മിറ്റി നിരന്തരം ആവശ്യപ്പെട്ടെങ്കിലും പ്രവൃത്തി ആരംഭിക്കുന്നില്ല കിഫ്ബി പ്രകാരം എഗ്രിമെൻറ് കാലാവധി കഴിയാൻ മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ ചായ്യോം ബസാർ മുതൽ  ചോയ്യങ്കോട്‌ വരെ റോഡ് തീർത്തും പൊട്ടി പൊളിഞ്ഞിരിക്കുകയാണ് റോഡ് പണി ഉടൻ ആരംഭിക്കാത്ത പക്ഷം ജനപ്രതിനിധികളും നാട്ടുകാരും കരാറുകാരന്റെ വസതിയിലേക്കും കാസർഗോഡ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്കും കരാറുക്കാരന്റെ വസതിയിലേക്കും  മാർച്ചും ധർണ്ണയും നടത്താൻ  ഒരുങ്ങുകയാണ്.

No comments