കാസർകോട് യുഡിഎഫിൽ പ്രതിസന്ധി; ഒറ്റയ്ക്കു മത്സരിക്കാനൊരുങ്ങി ജോസഫ് ഗ്രൂപ്പ്
തദ്ദേശഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാസർകോട് യു.ഡി.എഫിൽ കടുത്ത പ്രതിസന്ധി. ചോദിച്ച സീറ്റുകൾ നൽകാത്തതിൽ പ്രതിഷേധിച്ച് ഒറ്റയ്ക്കു മൽസരിക്കാൻ ജോസഫ് ഗ്രൂപ്പ് തീരുമാനം. കേരള കോൺഗ്രസ് ഒരുമിച്ചുനിന്നപ്പോൾ ലഭിച്ച സീറ്റുകൾ നൽകണമെന്ന് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. പി.ജെ ജോസഫ് അറിഞ്ഞുകൊണ്ടാണ് തീരുമാനമെന്നും എൽഡിഎഫുമായി യാതൊരു ധാരണയും ഉണ്ടാക്കില്ലെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് പറഞ്ഞു.
No comments