കിഡ്നി രോഗം ബാധിച്ച് കിടപ്പിലായ കോളംകുളം പെരളത്തെ അബ്ദുള്ള ചികിത്സാ സഹായം കാത്ത് കഴിയുന്നു
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ കോളംകുളം പെരളത്ത് താമസിക്കുന്ന അബ്ദുള്ള (49) കിഡ്നി തകരാർ മൂലം നരകയാതന അനുഭവിക്കുകയാണ്. കൈ കാലുകൾ നീര് വന്ന് വീർത്ത് പൊട്ടുന്ന അവസ്ഥയിൽ പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ പോലും നിർവഹിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുകയാണ്. പ്രൈമറി ക്ലാസിൽ പഠിക്കുന്ന ഏക മകനും ഭാര്യയും അടങ്ങുന്ന കുടുംബത്തിന് ചികിത്സാ ചെലവ് പോയിട്ട് നിത്യവൃത്തിക്ക് പോലും ഗതിയില്ലാത്ത അവസ്ഥയിലാണ്. ജില്ലയിലെ ഒട്ടുമിക്ക ആശുപത്രികളിലും ചികിത്സ തേടിയ ഇവർക്ക് വിദഗ്ധ ചികിത്സയ്ക്ക് മംഗലാപുരത്തേക്ക് പോകാനാണ് ഡോക്ടറുടെ നിർദ്ദേശം. വാർത്ത കണ്ട് കനിവുള്ളവർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
കേരളാ ഗ്രാമീൺ ബാങ്ക് പരപ്പ ശാഖയിൽ അബ്ദുള്ളയുടെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ട്
നമ്പർ: 40438101001918
IFSC : IFSC code KLGB0040438
ഫോൺ : 9562719424
No comments